Programs Vakradrishti

നേതാക്കള്‍ക്ക് വേണ്ടത്ര പക്വതയില്ലെന്ന് മുരളീധര്‍ജീ

കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കന്മാര്‍ക്ക് പ്രത്യേകിച്ച് കേരളത്തിലെ നേതാക്കള്‍ക്ക് വേണ്ടത്ര പക്വതയില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. മുന്‍ കെപിസിസി പ്രസിഡന്റും വടകര എംപിയും സര്‍വ്വോപരി പക്വമതിയുമായ സാക്ഷാല്‍ കെ മുരളീധര്‍ജി ആണ് ഇത് കണ്ടെത്തിയിരിക്കുന്നത്. അതായതാ എംഎം ഹസന്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയ നേതാക്കലെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കാരണം പാല കിട്ടിയിലെങ്കില്‍ യൂഡിഎഫിലേക്ക് വരാന്‍ രഹസ്യമായി നിന്ന എന്‍സിപിയെ ത്രിശങ്കുവിലാക്കിയ പ്രസ്താവനയാണ് ഹസന്‍ജി നടത്തിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 1091.