പിണറായി വീണ്ടും ചക്കയിട്ടാല്‍ മുയല് ചാവുമോ
തദ്ദേശ ഭരണ തിരഞ്ഞെടുപ്പനന്തരം മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണ് പുതിയ വിവാദം. ഒരു കക്ഷിയുടെ നേതൃത്തില്‍ ആരു വരണം എന്നത് മറ്റൊരു കക്ഷി നിര്‍ദേശിക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ് എന്ന അതിവിചിത്രമായ വാദമാണ് മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി ബാന്ധവത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ലീഗ് അടിമത്തത്തെ കുറിച്ച് മറ്റൊരു രാഷ്ട്രയ പ്രചാരണമാണ് മുഖ്യമന്ത്രി കെട്ടഴിച്ച് വിട്ടിരിക്കുന്നത്. വക്രദൃഷ്ടി,എപ്പിസോഡ്: 1138.