Programs Vakradrishti

വടി കൊടുത്ത് ഓര്‍ഡിനന്‍സ് വാങ്ങി

ശമ്പളം കുറച്ചു മാറ്റിവയ്ക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. റവന്യൂ വരുമാനമെല്ലാം മുട്ടിയ സര്‍ക്കാരിന് ബാക്കി കൊടുക്കാന്‍ തന്നെ കടമെടുക്കണം. അതാണ് അവസ്ഥ. ലോക്ക്ഡൗണ്‍ കാലത്ത് വരുമാനം മുട്ടിയവരുടെ യാഥാര്‍ത്ഥ പ്രതിനിധിയായ സര്‍ക്കാര്‍ അഞ്ച് ദിവസത്തെ ശമ്പളമേ ചോദിച്ചുള്ളൂ. കോടതിയില്‍ പോയി അത് തടഞ്ഞവരുടെ ചിരി അധികം നീണ്ടു നിന്നില്ല. ഇതേ ആവശ്യത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രളയ കാലത്ത് സര്‍ക്കാര്‍ ഒരുമാസത്തെ ശമ്പളം ചോദിച്ചപ്പോള്‍ 500 രൂപ കൊടുത്ത ഒന്നേ മുക്കാല്‍ ലക്ഷം രൂപ മാസശമ്പളമുള്ള സഹകരണ വകുപ്പിലെ ദരിദ്ര ഉദ്യോഗസ്ഥന്റെ അടക്കം 25 ശതമാനം ശമ്പളം മാറ്റി വയ്ക്കാനാണ് ഓര്‍ഡിനന്‍സ്. വക്രദൃഷ്ടി, എപ്പിസോഡ്: 975