Programs Vakradrishti

പ്രകാശം പരക്കട്ടെ എന്ന് മോദിജി കല്പിച്ചു, പ്രകാശം പരത്തി ഇന്ത്യന്‍ ജനത

കൊറോണ പ്രതിരോധത്തില്‍ യുദ്ധരംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി സൂചകമായി കൈകൊട്ടാനും പാത്രം കൊട്ടാനും പറഞ്ഞു. നമ്മള്‍ കൈകൊട്ടി. ഞയറാഴ്ച രാത്രി ഒമ്പത് മണിക്ക് രാജ്യത്തിന്റെ ഐക്യം കാട്ടാന്‍ ഒമ്പത് മിനിറ്റ് നേരം ഒരേ മനസ്സായി പ്രകാശം പരത്തട്ടെ എന്ന് മോദിജി പറഞ്ഞു നമ്മള്‍ പ്രകാശം പരത്തി. ടി.വിയില്‍ മോദിജി ഈ ആഹ്വാനം നടത്തിയതും ഒരു ഒമ്പത് മണി നേരത്തായിരുന്നു. കൊറോണ പ്രതിരോധവും ഒമ്പതും തമ്മിലുള്ള ബന്ധത്തില്‍ വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് പല ഒമ്പതുകളും പറഞു നടക്കുന്നു. വെട്ടം കണ്ടാല്‍ കൊറോണ വൈറസ് പേടിച്ചോടുമെന്ന് വിചാരിച്ചിട്ടൊന്നുമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ടാസ്‌ക് പറഞ്ഞാല്‍ നമ്മള്‍ ചെയ്തിരിക്കും. പ്രത്യേകിച്ച് രാജ്യത്തിന്റെ ഐക്യത്തിന്റെ പേരിലാവുമ്പോള്‍. പ്രധാനമന്ത്രി പുതിയ വേഷ്ടിയണിഞ്ഞ് ദീപം കൊളുത്തി ഫോട്ടോ എടുത്തു. എന്തിന് നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും വരെ ഒമ്പത് മണിനേരത്ത് വിളക്കുകളച്ച് ആഹ്വാനം നടപ്പാക്കി. മോദിജിയുടെ അടുത്ത ടാസ്‌ക് എന്താവും എന്നേ അറിയാനുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 961