ലൈഫിന്റെ പേരില്‍ പേരില്‍ ലൈഫ് പോയ വിവാദം
വീടില്ലാത്തവര്‍ക്ക് അടച്ചുറപ്പുള്ള വീടുണ്ടാവുന്നത് നല്ല കാര്യം. അത് ഏത് ഫണ്ട് ഉപയോഗിച്ച്, ഏത് പദ്ധതി പ്രകാരം, എവിടെ നിന്നൊക്കെ പണം എടുത്ത് എന്നതൊന്നുമല്ല പ്രധാനം. വീടുണ്ടാവുന്നോ എന്നതാണ്. സര്‍ക്കാരിന്റെ ലൈഫ് മിഷന് രണ്ട് ലക്ഷം വീട് പൂര്‍ത്തിയാക്കിയതിനെ പറ്റിയുള്ള രാഷ്ട്രീയ വിവാദം കാണുമ്പോള്‍ ഒന്നേ പറയാനുള്ളൂ കഷ്ടം. തിരുവനമ്പുരം ജില്ലയില്‍ കരകുളത്ത് ഒരു പുതിയ വീടിന്റെ പാലുകാച്ചലില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ പ്രതിപക്ഷം വീടു കിട്ടത്തവരുടെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഒരിടത്ത് പാലുകാച്ചല്‍. മറ്റൊരിടത്ത് പ്രതിഷേധം. കഴിഞ്ഞ സര്‍ക്കാര്‍ നാലു ലക്ഷം വീടു പണിതുവെന്നാണ് പ്രതിപക്ഷം പറയുന്നത്. നല്ല കാര്യം. എന്നാല്‍ ഈ സര്‍ക്കാര്‍ പണിയുന്ന വീടുകളില്‍ രണ്ടു ലക്ഷം പൂര്‍ത്തിയാക്കിയത് തട്ടിപ്പാണെന്നും പ്രതിപക്ഷം പറയുന്നു. തിരഞ്ഞെടുപ്പുകലാണ് വരുന്നത്. ലൈഫ് തര്‍ക്കം തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കിയാണ്. വീടില്ലാത്തവര്‍ക്ക് അവരുടെ ലൈഫാണ് പ്രശ്നം. വക്രദൃഷ്ടി,എപ്പിസോഡ്: 941.