Programs Vakradrishti

വിറ മാറ്റാന്‍ തുള്ളിമരുന്ന് കിട്ടില്ല .... മദ്യം മരുന്നല്ലെന്ന് കോടതിയും

രണ്ടെണ്ണം വീശിയില്ലെങ്കില്‍ വിറയല്‍ വരുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി ലഭ്യമാക്കിയാലും കാര്യമില്ല. വീട്ടില്‍ മദ്യം എത്തിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. മരുന്നായി മദ്യം നല്‍കാന്‍ കഴിയില്ല എന്ന ഡോക്ടര്‍മാരുടെ സംഘടനയുടെ അഭിപ്രയം തന്നെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിക്കും. സര്‍ക്കാരിനും ഇക്കാര്യത്തില്‍ വാശിയില്ല. മദ്യപരുടെ വികാരത്തെ മാനിക്കാമെന്ന് വിചാരിച്ചു. പാളിപ്പോയ സ്ഥിതി്ക്ക് നൈസായി പിന്‍മാറുന്നു. ഇതാണ് സര്‍ക്കാര്‍ നിലപാട്. കെറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടിയില്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കേണ്ട കാര്യമുണ്ടായിരുന്നില്ല സര്‍ക്കാരിന്. ഈയിടെയായി നാവില്‍ വികടസരസ്വതി സ്ഥിരം കളിയാടുന്ന പ്രതിപക്ഷ നേതാവ് ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി ഉത്തരവാക്കുന്നുണ്ട് എന്നതും അനുബന്ധമായി ചേര്‍ക്കട്ടെ. വക്രദൃഷ്ടി, എപ്പിസോഡ്: 960.