Programs Vakradrishti

ചീഫ് സെക്രട്ടറിയുടെ മാവോയിസ്റ്റ് യുദ്ധം

സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥ സചിവോത്തമനായ ചീഫ് സെക്രട്ടറിയുടെ നാവില്‍ നിന്നു ഉതിരുന്നത് സര്‍ക്കാരിന്റെ നയമാകുമല്ലോ. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കാരിന്റേതല്ല എന്ന് പക്ഷെ മുഖ്യമന്ത്രിയ്ക്ക് പറയേണ്ടി വന്നു. സി.പി.ഐയും പ്രതിപക്ഷവും വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ്.  സര്‍ക്കാരിന്റെ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കാനിരിക്കെ സര്‍ക്കാരിന്റെ നയമെന്ന നിലയില്‍ അഭിപ്രായം പറയാന്‍ ചീഫ് സെക്രട്ടറിയ്ക്ക് എങ്ങനെ ധൈര്യം വന്നു? സംസ്ഥാനം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയും പോലീസ് മോധാവിയും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവും കൂടിയാണ് എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തനാവില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 875

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.