Programs Vakradrishti

മന്ത്രിയും ലോക്ക്ഡൗണ്‍ കാല പ്രതിഷേധങ്ങളും

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവ് സാലറി കട്ട് ഉത്തരവ് കത്തിച്ചതിനെതിരെ ആ അധ്യാപകന്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്യുന്ന യു.പി സ്‌കൂളിന് മുന്നില്‍ ഒരു മാസ് പരിപാടി നടത്തിയിരുന്നു മന്ത്രി കടകം പള്ളി. ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരായ ആര്‍ത്തിപ്പണ്ടാരം പ്രയോഗം മന്ത്രി കത്തിച്ച് വിട്ടത് ആ സ്‌കൂള്‍ മുറ്റത്തായിരുന്നു. അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് നാണയത്തുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യിപ്പിച്ചായിരുന്നു മറുപ്രയോഗം. കുട്ടികള്‍ക്ക് മാതൃകയാവേണ്ട അധ്യാപകന് കുട്ടികള്‍ മാതൃകയാവട്ടെ എന്ന പഞ്ച് ഡയലോഗും മന്ത്രി നടത്തി. ബാക്കി ഫേസ്ബുക്കില്‍ സര്‍ക്കാര്‍ അനുകൂലികള്‍ ശാപ വചനങ്ങള്‍ കൊണ്ട് മൂടി. തിരുവനന്തപുരത്തെ പോത്തന്‍ കോട് യു.പി സ്‌കൂളിലെ മന്ത്രി പങ്കെടുത്ത ഈ പരിപാടിയുടെ പേരിലാണ് ഇപ്പോള്‍ രാഷ്ട്രീയത്തര്‍ക്കം. സ്‌കൂളിന് മുന്നില്‍ ഹെഡ്മാസ്റ്റര്‍ക്കും മന്ത്രിയ്ക്കും എതിരായി ചേരിതിരിഞ്ഞു സമരം നടത്തുകയാണ് സംഘടനകള്‍. വക്രദൃഷ്ടി, എപ്പിസോഡ്: 976