Programs Vakradrishti

മന്ത്രിയും തന്ത്രിയും പിന്നെ രാജാവും

മന്ത്രിയും തന്ത്രിയും പിന്നെ രാജാവും ഇതിനെല്ലാമിടയില്‍ വിശ്വാസികളും ചേര്‍ന്ന് ഒരു അവിയല്‍ പരുവത്തിലാണ് ശബരിമല ഇപ്പോഴുള്ളത്. കാര്യം വിശ്വാസത്തിന്റേതാണെങ്കിലും മന്ത്രിമാരായ ജി. സുധാകരന്‍, എം.എം മണി എന്നിവര്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് മോശമാകും. അതിനാല്‍, സത്രീ പ്രവേശനം ഉണ്ടായാല്‍ നട അടച്ച് താക്കോല്‍ മാനേജരെ ഏല്‍പ്പിക്കുമെന്ന് തന്ത്രി പറഞ്ഞപ്പോ തന്നെ മന്ത്രിമാര്‍ പ്രതികരിച്ചു. ശരിയാണ് 1950ല്‍ സ്ഥാപിതമായ ദേവസ്വം ബോര്‍ഡാണ് ശബരിമല ക്ഷേത്രത്തിന്റെ മുതലാളിമാര്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 290 എ പ്രകാരം ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനമാണെന്നും മന്ത്രിക്ക് പറയാം. എന്നാല്‍ പൂജാ കര്‍മ്മങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതാണ്. പക്ഷേ ദേവ എന്നാല്‍ ദൈവം, സ്വം എന്നാല്‍ ഉടമസ്ഥാവകാശം, അപ്പോ ദേവസ്വം എന്നത്, ദൈവത്തിന്റെ മൊത്തം ഉടമസ്ഥാവകാശവും കൈയിലിരിക്കുന്ന സര്‍ക്കാരിനോട് കളിക്കരുതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. അപ്പോ പിന്നെ പൊലീസ് സ്വന്തം യൂണിഫോം നല്‍കി യുവതികളെ മല കയറ്റുന്നതില്‍ തെറ്റുണ്ടോ? അയ്യപ്പസ്വാമീ നിന്നെ നീ തന്നെ രക്ഷിക്കു. വക്രദൃഷ്ടി, എപ്പിസോഡ്: 658