Programs Vakradrishti

മുകേഷ് പിടിച്ച പുലിവാല്‍

മീ ടൂ പുലിവാല്‍ പിടിച്ച കൊല്ലം എം.എല്‍.എ മുകേഷ് 19 കൊല്ലം മുമ്പ് നടന്നതെന്ന് പറയുന്ന ആരോപണത്തെ ചിരിച്ചു തള്ളുന്നു. അങ്ങനെയൊരു സംഭവമേ മുകേഷ് ഓര്‍ക്കുന്നില്ല, എന്ന് മാത്രമല്ല ഇപ്പോഴുള്ള ഈ മീ ടൂ ക്യാംപെയ്‌നില്‍ മുകേഷ് സ്ത്രീകളുടെ പക്ഷത്താണ് താനും. ഇത്രയും സ്ത്രീ പക്ഷക്കാരനും ഫെമിനിസ്റ്റ് സഹയാത്രികനുമായ മുകേഷിനാണല്ലോ മീ ടൂവില്‍ മുറിവേറ്റിരിക്കുന്നത് എന്നോര്‍ത്ത് കടുത്ത ഫെമിനിസ്റ്റുകള്‍ക്ക് പോലും ദുഃഖമുണ്ട്. വെളിപ്പെടുത്തിയ യുവതിയുടെ ഒരു ഫോട്ടോ പോലും കണ്ടതായി എം.എല്‍.എ ഓര്‍ക്കുന്നില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 652