Programs Vakradrishti

യൂത്ത് കോണ്‍ഗ്രസിന് പുതിയനേതൃത്വം

യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം വന്നു. പുനസംഘടന കുറെക്കാലമായി കേള്‍ക്കുന്നതാണ്. സമവായവും തിരഞ്ഞെടുപ്പും അഭിമുഖപ്പരീക്ഷയും ഒക്കെയായി യൂത്ത് കോണ്‍ഗ്രസില്‍ പലവിധ തിരഞ്ഞെടുപ്പുകളും നടക്കാറുണ്ടെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനം സമവായവും ഗ്രൂപ്പ് വീതം വയ്ക്കലും വഴി തന്നെയാണ് ഇക്കുറിയും നടന്നിരിക്കുന്നത്. എ ഗ്രൂപ്പ് പ്രതിനിധിയായ ഷാഫി പറമ്പില്‍ പുതിയ പ്രസിഡന്റായി. ഐ ഗ്രൂപ്പ് പ്രനിനിധി ശബരിനാഥന്‍ എം.എല്‍.എ ഉള്‍പ്പെടയുള്ളവര്‍ വൈസ് പ്രസിഡന്റുമാരും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ സീറ്റു ചോദിക്കാനല്ലാതെ യുവജനങ്ങളുടെ പ്രശ്‌നങ്ങളും നാട്ടിലെ വിഷയങ്ങളും ഏറ്റെടുക്കാന്‍ താഴെത്തട്ടില്‍ യൂത്ത് കോണ്‍ഗ്രസുണ്ടോ എന്ന് ചോദിച്ചാല്‍ മൈക്രോ സ്‌കോപ്പ് വെച്ച് നോക്കേണ്ടി വരും. അതാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും സ്ഥിതി. പുതിയ നേതൃത്വം വരുമ്പോള്‍ സംഘടനയ്ക്ക് ഇതാ സുവര്‍ണകാലം എന്നും കേള്‍ക്കാറുള്ളതല്ലാതെ കാര്യമൊന്നുമുണ്ടാകില്ല. വക്രദൃഷ്ടി,എപ്പിസോഡ്: 946.