Programs Vakradrishti

നായകനാകാൻ ഓസി

കോൺഗ്രസിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാൻ ഉമ്മൻചാണ്ടി തന്നെ വരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് അതിന് ഇവിടെ പദവിയില്ലായ്മ തടസ്സമാവില്ല. പത്തംഗ മേൽനോട്ട സമിതിയുടെ ചെയർമാൻ സ്ഥാനം ഉമ്മൻചാണ്ടിക്കാണ്. തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്ക്കരിക്കാനും പ്രചാരണം നയിക്കാനും എല്ലാം ചുമതല ഉമ്മൻചാണ്ടിക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരശനാകേണ്ട. മികച്ച പ്രതിപക്ഷ നേതാവ് എന്ന് പദവി തിരഞ്ഞെടുപ്പ് വരെ കനിഞ്ഞു നൽകുന്നു ഹൈക്കമാൻഡ്. തീരുമാനങ്ങളെല്ലാ പറയിപ്പിക്കാൻ മധ്യസ്ഥനായി എകെ ആന്റണിയെ കളത്തിലിറക്കി കാര്യം കാണുകയും ചെയ്തു ഹൈക്കമാൻഡ്. ഇനി മുഖ്യമന്ത്രി പദവിയ്ക്ക് വേണ്ടി മറ്റാരും കുപ്പായം തയ്ക്കേണ്ടതില്ല. വക്രദൃഷ്ടി. എപ്പിസോഡ്: 1157.