Programs Vakradrishti

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ നിരീക്ഷിച്ചും വിമര്‍ശിച്ചും പ്രതിപക്ഷം

മറ്റു പല ജനാധിപത്യ രാജ്യങ്ങളിലും ഭരിക്കുന്ന പാര്‍ട്ടികളേക്കാള്‍ പ്രാധാന്യം പ്രതിപക്ഷത്തിനായിരിക്കും. പ്രതിപക്ഷം പറയുന്നതിനാണ് ജനങ്ങള്‍ കാതോര്‍ക്കുക. ഭരണകക്ഷി മന്ത്രിമാരുള്ളത് പോലെ പ്രതിപക്ഷത്തിനും ഓരോ മേഖലയ്ക്കും വകുപ്പുകള്‍ക്കും നിഴല്‍ മന്ത്രിമാരുണ്ടാകും. ഈ മേഖലകളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അവര്‍ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും. കേരളത്തിലെ പ്രതിപക്ഷം എന്നാല്‍ ഒരു പടി കൂടി മുന്നോട്ട് പോയി സദാ നിരീക്ഷണത്തിനും വിമര്‍ശനത്തിനും കുത്തിത്തിരുപ്പിനും പുറമെ മറ്റു ചില ഉത്തരവാദിത്തങ്ങള്‍ കൂടി തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചു. നാട്ടിലുള്ള പ്രവാസികളെ ഐ.എസ്.ഡി കോള്‍ വിളിച്ചു അവരുടെ സുഖവിവരങ്ങളന്വേഷിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുടെ വണ്ടിക്കൂലിക്കായി ലക്ഷങ്ങള്‍ ഓഫര്‍ ചെയ്തുവെങ്കിലും സര്‍ക്കാര്‍ വാങ്ങിയില്ല. ബാംഗ്ലൂരില്‍ കുടുങ്ങിപ്പോയവരെ കര്‍ണാടക പി.സി.സിയുടെ ചെലവില്‍ കേരളത്തിലെത്തിച്ചു. വാളയാറില്‍ എത്തി വലഞ്ഞ മലയാളികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനായി അതിര്‍ത്തിയില്‍ വാഴക്കുലയുമായെത്തി ആശ്വാസം പകരാനും കോണ്‍ഗ്രസ് എം.പിമാര്‍ മറന്നില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 982