Programs Vakradrishti

പിള്ളേച്ചാ തന്ത്രി വിളിക്കുന്നു

ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതിന് ശേഷം ശ്രീധരന്‍ പിള്ള വക്കീലിന് കണ്‍ട്രോള്‍ പോയ മട്ടാണ്. നിയമജ്ഞന്‍ ആയി പേരെടുത്ത് കൊണ്ടിരിക്കെയാണ് സുപ്രീം കോടതി വിധിക്കെതിരെ മനസ്സില്ലാ മനസ്സോടെ സമരം തുടങ്ങിയത്. സമരം കോടതിക്കെതിരല്ല പിണറായിക്ക് എതിരാണ് എന്നൊക്കെ പറഞ്ഞാലും കോടതി വിധി നടപ്പാക്കുന്നതാണല്ലോ പിണറായി ചെയ്യുന്ന തെറ്റ്. ശബരിമല വിഷയം ഒരു സുവര്‍ണാവസരമായി താലത്തില്‍ വെച്ചു കൊടുത്തതിന് പിണറായിക്ക് നന്ദി പറയുകയല്ലേ വേണ്ടത്. ശബരിമല സുവര്‍ണാവസരമാണെന്നും തന്ത്രി ഉപദേശത്തിന് തന്നെ വിളിച്ചെന്നും വെളിപ്പെടുത്തിയ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കലാപ ശ്രമത്തിന് പിണറായി കേസെടുത്തതോടെയാണ് പിള്ളേച്ചന്റെ കണ്‍ട്രോള്‍ മൊത്തം പോയത്. നടന്നതെന്തെന്നോ വിളിച്ചത് ആരെന്നോ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. പിള്ളയ്ക്ക് പഴയത് പോലെ വീരവാദം നടത്തി വീണ്ടും പുലിവാല്‍ പിടിക്കാനും തയ്യാറല്ല ശ്രീധരന്‍ പിള്ള. വക്രദൃഷ്ടി, എപ്പിസോഡ്: 669.