Programs Vakradrishti

ശബരിമലയിലെ പ്ലാന്‍ എയും പ്ലാന്‍ ബിയും

തന്റെ നെഞ്ചത്ത് ചവിട്ടിയേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കൂ എന്ന വീരവാദവുമായി സമരരംഗത്തുള്ള രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിന്ന് ഇറങ്ങി സന്നിധാനത്ത് നടപ്പാക്കാനിരുന്ന പ്ലാന്‍ ബി വെളിപ്പെടുത്തി. മല കയറി വന്ന സ്ത്രീകളെ തടയുക എന്ന് പ്ലാന്‍ എയിലാണ് രാഹുല്‍ അകത്തായത്. നിലയക്കല്‍ മുതല്‍ സന്നിധാനം വരെ അക്രമശരണം വിളി നടത്തിയവരില്‍ നിന്ന് വ്യത്യസ്തമായ പദ്ധതിയാണ് രാഹുല്‍ ഈശ്വറിനും സംഘത്തിനും ഉണ്ടായിരുന്നത്. ഈ പദ്ധതിയുടെ ചുവടു പിടിച്ചായിരിക്കാം ക്ഷേത്രത്തിന്റെ നട അടിച്ചിടേണ്ടി വരുമെന്ന് തന്ത്രി പറഞ്ഞത്. ക്ഷേത്ര നട അടപ്പിക്കുക എന്ന രാഹുല്‍ ഈശ്വറിന്റെ പ്ലാന്‍ ബി ഇങ്ങനെയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 661.