സ്ഥാനാർഥി പട്ടികയിലെ വെറുതെയല്ല ഭാര്യമാര്‍
സി.പി.എം മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആക്ടിംഗ് സെക്രട്ടറിയാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ചില മണ്ഡലങ്ങളിലുണ്ടായ പോസ്റ്റര്‍ യുദ്ധവും പ്രകടനവും കണക്കിലെടുത്തില്ല. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാർഥികള്‍ തന്നെ മത്സരിക്കും. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഒറ്റത്തവണ എം.എല്‍.എയായ അരുണന് മാഷിന് പകരം മത്സരിക്കുന്ന സ്വന്തം ഭാര്യയുടെ പേര് പ്രഖ്യാപിക്കാൻ ആക്ടിംഗ് സെക്രട്ടറിക്ക് അവസരം ലഭിച്ചു. തൃശൂര്‍ മുന്‍ മേയറും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ആര്.ബിന്ദുവിന്റെ ബയോഡാറ്റയുമായാണ് സെക്രട്ടറി തയ്യാറായി വന്നത്. പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ള സെക്രട്ടറിയുടെ ഭാര്യ സീറ്റുറപ്പിച്ചപ്പോള്‍ അതില്ലാത്ത, മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ.ജമീലയുടെ സീറ്റ് പ്രതിഷേധത്തെ തുടര്‍ന്ന് തരൂരില്‍ തെറിക്കുകയും ചെയ്തു. ഭാര്യയെ സ്ഥാനാർഥിയായി പരിഗണിച്ചിട്ടേ ഇല്ലെന്നാണ് പക്ഷെ, എ.കെബാലന് ഇപ്പോള്‍ പറയുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 1194.