Programs Vakradrishti

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കഴുതയാക്കുന്നതും രാഷ്ട്രീയം

രാവിലെ പത്രം വായിക്കുമ്പോള്‍ വാര്‍ത്ത നേരെ തിരിയുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യാക്കാര്‍. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും കൂടി തീരുമാനിച്ച് ഉറങ്ങാന്‍ പോയി. ഉദ്ധവ് മുഖ്യമന്ത്രിയാവും എന്ന വാര്‍ത്തയുള്ള പത്രം വായിച്ചു കൊണ്ടിരിക്കെ തന്നെ കൊച്ചുവെളുപ്പാന്‍ കാലത്ത് ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്. പാതിരയില്‍ ഉണര്‍ന്നിരുന്ന് കരുക്കള്‍ നീക്കി കൊല്ലു വെളുപ്പാന്‍ കാലത്ത് മൂത്രാമൊഴിക്കാന്‍ ഉണര്‍ന്ന് ഗവര്‍ണറയെും രാഷ്ട്രപതിയെയും കൊണ്ട് ഒപ്പിടുവിച്ച് രാഷ്ട്രപതി ഭരണം നീക്കി പാതിരാഓപ്പറേഷനിലൂടെ ഫഡ്‌നാവിസനെ ആരും അറിയാതെ മുഖ്യമന്ത്രിയാക്കി. എന്‍.സി.പിയില്‍ നിന്ന് കടത്തി കൊണ്ടു വന്ന പവാറിന്റെ അനന്തരവന്‍ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയുമാക്കി. ജാനധിപത്യത്തെ കശക്കിയെറിഞ്ഞ് നടത്തുന്ന മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ തറ രാഷ്ട്രീയക്കളിയെ ചാണക്യ!തന്ത്രമെന്ന് വിളിക്കാനും ആളുണ്ട്. ഇതാണ് പുതിയ ഇന്ത്യ .ജനാധിപത്യ ഇന്ത്യ. വക്രദൃഷ്ടി, എപ്പിസോഡ്: 885. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.