Programs Vakradrishti

കടുത്തുരുത്തിയിലെ പടയോട്ടം

കേരള കോണ്‍ഗ്രസുകളുടെ ആസ്ഥാനം തന്നെ കോട്ടയം ജില്ലയാണ്. കോട്ടയത്തും പാലായിലും ശക്തിപ്രകടനം നടത്തേണ്ട ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയില്‍ ശക്തിതെളിയിച്ചത് എന്തിനാണെന്ന് അവിടത്തെ എം.എല്‍.എ മോന്‍സ് ജോസ്ഫിന് പോലും മനസ്സിലായിട്ടില്ല. പി.ജെ.ജോസഫിന്റെ കൂടെ പാറ പോലെ ഉറച്ചു നില്‍ക്കുന്ന മോന്‍സിന്റെ മടയില്‍ പോയി വെല്ലുവിളിക്കുക. മാത്രമല്ല മോന്‍സിനെതിരെ കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സ്റ്റീഫന്‍ ജോര്‍ജ് ഇപ്പോള്‍ ജോസ് കെ മാണിക്കൊപ്പമുണ്ട്. കടുത്തുരുത്തിയില്‍ ജോസ് കെ.മാണി വിഭാഗം നടത്തിയത് ശരിക്കും പടയൊരുക്കം തന്നെയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 889.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.