Programs Vakradrishti

വയല്‍ക്കിളികളെ വഞ്ചിച്ചതാര്

വിശ്വാസ്യതാ ചോര്‍ച്ചയാണ് കേരളത്തില്‍ ബി.ജെ.പി ഏറ്റെടുക്കുന്ന സമരങ്ങളില്‍ സംഭവിക്കുന്നത്. കീഴാറ്റൂര്‍ ബൈപ്പാസിന് വയല്‍ നികത്തുന്നതിനെതിരെ സി.പി.എം പാര്‍ട്ടി ഗ്രാമത്തിലെ സഖാക്കള്‍ വയല്‍ക്കിളികള്‍ എന്ന് പേരില്‍ സമരം നടത്തിയപ്പോള്‍ ബി.ജെ.പി മുതലെടുപ്പിന് ചാടി വീണു. കൂത്തുപറമ്പിലെ അമ്പലക്കുളത്തില്‍ നിന്ന് കുറച്ച് കളിമണ്ണുമെടുത്ത് കര്‍ഷകസമരം നടന്ന സിംഗൂരിലെ മണ്ണെന്ന പേരില്‍ വംഗ നാട്ടില്‍ നിന്ന് ഒരു ബി.ജെ.പി നേതാവിനെയും വരുത്തി ബി.ജെ.പി നടത്തിയ നാടകം ശുദ്ധ തട്ടിപ്പാണെന്ന് തെളിഞ്ഞിരിക്കുന്നു. വയല്‍ക്കിളികളെയും കൊണ്ട് നിതിന്‍ഗഡ്ഗരിക്ക് നിവേദനം കൊടുപ്പിച്ചിട്ട് റോഡിന്റെ അലൈന്‍മെന്റ് വയലില്‍ കൂടിത്തന്നെന്ന ഇതാ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു ഗഡ്ഗരി മന്ത്രി. ഇതിന്റെ പേരല്ലേ വലിപ്പീര്. വക്രദൃഷ്ടി, എപ്പിസോഡ്: 678.