Programs Vakradrishti

മാരണ നിയമം വലിച്ചെറിഞ്ഞ കേരളം

ചക്കിന് വെച്ചത് കൊക്കിന് കൊള്ളുക മാത്രമല്ല സര്‍വ്വത്ര കുഴപ്പമായത് പോലെയായി സര്‍ക്കാരിന്റെ പോലീസ് നിയമഭദഗതി ഓര്‍ഡിനന്‍സ്. സൈബറിടങ്ങളില്‍ സത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ പോലീസ് ശുപാര്‍ശ ചെയ്ത ഭേദഗതി അംഗീകരിച്ച് ഓര്‍ഡിനിന്‍സാക്കിയപ്പോള്‍ അത് ലക്ഷണമൊത്ത മാധ്യമ മാരണ നിയമമായി. നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നുവെന്ന് മാത്രമല്ല തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുമ്പ് പ്രതിപക്ഷം അത് ആയുധമാക്കുകയും ചയ്തു. സര്‍ക്കാരിനെതിരായ വിമര്‍ശനം നടത്തുന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതാണെന്ന ആക്ഷേപവും വന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1117.