രാഹുല്‍ കൂടെയുണ്ടെങ്കില്‍ യു.ഡി.എഫ് ഒരു ചെറിയെമീനല്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുമ്പില്ലാതിരുന്ന ഒരു രാഹുല്‍ ഫാക്ടര്‍ കൂടി വരുന്നുവെന്ന് യു.ഡി.എഫ്കാര് ചൂണ്ടിക്കാട്ടുന്നു. സി.പി.എം പരസ്യമായി സമ്മതിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഒരു വി.എസ്.ഫാക്ടറുണ്ടായിരുന്നു. ഇത്തവണ വി.എസ്. രംഗത്തുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചത് കാരണം 19 സീറ്റും പിടിച്ച രാഹുല്‍ മാജിക് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പ്രാചരണത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഘടകകക്ഷി നേതാക്കളടക്കം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്രെ. രാഹുല്‍ ഉറപ്പൊന്നും പറഞ്ഞില്ലെങ്കിലും താന്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ് രാഹുല്‍ നേരെ കൊല്ലത്ത് പോയി കടലില്‍ ചാടി. വക്രദൃഷ്ടി എപ്പിസോഡ്: 1185.