Programs Vakradrishti

രാഹുലിന്റെ കത്തും ഗവര്‍ണറുടെ കുത്തും

ലോകകേരള സഭ ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹിഷക്കരിച്ചിരിക്കുകയാണല്ലോ. ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി അയച്ച കത്ത് മുഖ്യമന്ത്രി പൊക്കിപ്പിടിക്കുന്നത് പ്രതിപക്ഷത്തെ ഒന്നിരുത്താന്‍ തന്നെയാണ്. ലോക കേരള സഭാ പതിപ്പായ സര്‍ക്കാരിന്റെ കേരള കോളിംഗ് പ്രസിദ്ധീകരണത്തിന് രാഹുല്‍ ഗാന്ധി അയച്ച് കത്തിനാണ് മുഖ്യമന്ത്രി നന്ദി പറഞ്ഞിരിക്കുന്നത്. മാത്രമല്ല നന്ദി അറിയിച്ച് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രാഹുല്‍ ഗാന്ധിക്ക് നന്ദിയും പറഞ്ഞു. വെട്ടിലായത് പ്രതിപക്ഷമാണ്. ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കും മുമ്പ് രാഹുല്‍ ഗാന്ധി അയച്ചാതണെന്ന് പറഞ്ഞ് തടിതപ്പുകയോ മാര്‍ഗ്ഗമുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 908.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.