Programs Vakradrishti

ചിത്തിര ആട്ട വിശേഷത്തിന് പരിവാറുകാരുടെ അഴിഞ്ഞാട്ടം

ചിത്തിര ആട്ട വിശേഷത്തിന് നട തുറന്ന ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരെയുള്ള സംഘപരിവാര്‍ സംഘടനകളുടെയും ബി.ജെ.പി യുടെയും അഴിഞ്ഞാട്ട വിശേഷമാണ് കേരളം കണ്ടത്. ശബരിമല വിഷയം രാഷ്ട്രീയമായ സുവര്‍ണാവസരമായി കണ്ട് ബി.ജെ.പി നേതാക്കളുടെ ഒരു പറ്റത്തെ ശബരിമലയിലയച്ച് ഭക്തരെന്ന വ്യാജേന പ്രവര്‍ത്തകരെ അണി നിരത്തി പരിവാറുകാര്‍ സന്നിധാനം കയ്യടക്കി. പ്രായപരിധി കഴിഞ്ഞ സ്ത്രീകളെയും കൂടെ വന്നവരെയെും പോലും തടഞ്ഞും കൂക്കി വിളിച്ചും കയ്യേറ്റം ചെയ്തും മാധ്യമങ്ങളെ ആക്രമിച്ചും നടത്തിയ പേക്കൂത്തുകള്‍ ഏത് ആചാര സംരക്ഷണത്തിന്റെ പേരിലായിരുന്നു. ശബരിമലയുടെ പേര് പറഞ്ഞ് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയനാടകത്തിന്റെ റിഹേഴ്‌സല്‍ യഥാര്‍ത്ഥ ഭക്ത ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. വക്രദൃഷ്ടി, എപ്പിസോഡ്: 667.