Programs Vakradrishti

ശബരിമല വിവാദം...രണ്ടാം അധ്യായം

ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും വന്നത് പുതിയ രാഷ്ട്രീയ വിവാദത്തിന് ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും. മറു വാദങ്ങളുമായി സി.പി.എമ്മും. ബിന്ദു അമ്മിണി മന്ത്രി എ.കെബാലന്‍ മന്ത്രിയെ കണ്ടതിന് ശേഷമാണ് ശബരിമലയില്‍ വന്നതെന്നാണ് ബി.ജെ.പി യിലെ കെ.സുരേന്ദ്രന്റെ ഉണ്ടയില്ലാ വെടി. മന്ത്രി ഇല്ലാതിരുന്ന മന്ത്രി ഓഫീസില്‍ പട്ടിക ജാതിവകുപ്പുമായി ബന്ധപ്പെട്ട ഒരു വിവരം അന്വേഷിക്കാനാണ് പോയതെന്ന് ബിന്ദുഅമ്മിണി വ്യക്തമാക്കുന്നുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 887. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.