ആക്ഷേപഹാസ്യം 2020... | വക്രദൃഷ്ടി, ധിം തരികിട തോം
കാലം പോയ പോക്കേ. കോവിഡും ലോക്ക് ഡൗണും കീഴ്ടക്കി നമുക്ക് ഒട്ടേറെ ദുരിതങ്ങള്‍ സമ്മാനിച്ച് 2020 കൊഴിഞ്ഞു പോവുകയാണ്. 2021-ല്‍ അനിശ്ചിതത്വത്തിന്റെ ഈ കാര്‍മേഘമെല്ലാം ഒഴിഞ്ഞു പോകട്ടെ. മാതൃഭൂമി ന്യൂസിന്റെ വാര്‍ത്താധിഷ്ഠിത വിമര്‍ശ ഹാസ്യ പരിപാടികളായ വക്രദൃഷ്ടിയും ധിം തരികിട തോമും ആവിഷ്ക്കരിച്ച 2020-ലെ രാഷ്ട്രീയ സമൂഹിക കാഴ്ചകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തട്ടെ. ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച കോവിഡ് മഹാമാരി ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കേരളത്തിലായിരുന്നല്ലോ. കോവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയ്ക്കായിരുന്നു 2020 ലെ ആദ്യ മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്. വൈറസിനെ തടുത്ത് പ്രതിരോധ കോട്ടത്തീര്ക്കാനാണ് ആ ഘട്ടത്തില്‍ കേരളം ശ്രമിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 1146.