Programs Vakradrishti

ഡെൻമാർക്കിലല്ല... ചീഞ്ഞു നാറുന്നത് അമ്പലപ്പുഴയിൽ

സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ആലപ്പുഴയിലാണ് പാർട്ടിയിലെ വിഭാഗീയതയും മുമ്പ് കടുപ്പത്തിൽ അരങ്ങേറിയിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരിക്കെ മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദന്റെ തോൽവി, ഗൗരിയമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്, മൽസരിക്കാൻ വി.എസിന് മലമ്പുഴയിലേക്ക് പോകേണ്ടി വന്നത് ഒക്കെ ഈ വിഭാഗീയത കാരണമാണ്. സമ്മേളനം തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റി തന്നെ ഒരിക്കൽ പിരിച്ചു വിട്ടു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും മാറി നിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും വിഭാഗീയത തലപ്പൊക്കുകയാണ്. അമ്പലപ്പുഴയിൽ എച്ച് സലാമും മന്ത്രി ജി.സുധാകരനും ഒരുമിച്ചുള്ള പോസറ്റർ കീറി ഒരിടത്ത് ആരിഫും സ്ഥാനാർത്ഥിയും കൂടെയുള്ള പോസ്റ്ററൊട്ടിച്ചത് ഒറ്റപ്പെട്ട സംഭവമാവാനിടയില്ല. ആരായാലും മര്യാദ പഠിപ്പിക്കുമെന്നാണ് വാർത്താ സമ്മേളനം വിളിച്ച് മന്ത്രി ജി സുധാകരൻ പുത്തൻ കൂട്ടുകാരായ ഗ്രൂപ്പുകാരെ കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചത്. വക്രദൃഷ്ടി. എപ്പിസോഡ്: 1216

Mathrubhumi News is now available on WhatsApp. Click here to subscribe.