Programs Vakradrishti

പാമ്പുകള്‍ക്ക് സ്‌കൂളുകളില്‍ ഹൈടെക്ക് മാളമുണ്ട്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ ഹൈടെക്കും സ്മാര്‍ട്ടും ആക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അത്ര വലിയ കാര്യങ്ങളൊക്കെ ചെയ്യുന്നതിന് മുമ്പ് കുഞ്ഞു കുട്ടികളെ ഇരുത്തുന്ന പഴയ ക്ലാസ് മുറികളിലെ മാളങ്ങള്‍ അടയ്ക്കാനെങ്കിലും ശ്രമിക്കണം. വയനാട് ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ തറയില്‍ നിറയെ പൊത്തുകളാണ്. അവയിലൊന്നില്‍ ഒളിച്ചിരുന്ന ഒരു പാമ്പ് കടിച്ച് ഒരു കുട്ടി മരിച്ച ദുഃഖകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. വലിയ സിമെന്റ് കമാനവും കെട്ടിടങ്ങളും ഉള്ള സ്‌കൂളില്‍ പഴയ ക്ലാസ് മുറികളില്‍ പാമ്പുകള്‍ കയറുന്നത് സ്മാര്‍ട്ട് ക്ലാസ് റൂമാക്കിയത് കൊണ്ടാവാം. പിന്നാക്ക മേഖലകളിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സുരക്ഷിതമായ പഠന സൗകര്യമൊരുക്കിയാല്‍ മതി. വക്രദൃഷ്ടി, എപ്പിസോഡ്: 884

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.