Programs Vakradrishti

വീട്ടിലിരിക്കുക, സുരക്ഷിതരാവുക

പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടും നിരത്തിലിറങ്ങിയവരോട് സൗമ്യമായി ഇന്ന് പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും പറഞ്ഞു വീട്ടിലിരിക്ക് മനുഷ്യരെ. വിദേശത്തു നിന്ന് വന്നിട്ട് വീട്ടിലിരിക്കാതെ കറങ്ങി നടന്ന് കാസര്‍കോഡ് മൊത്തം വൈറസ് നല്‍കിയ സഹോദരന്റെ പ്രവൃത്തി കാരണം കാസര്‍കോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പുറത്തിറങ്ങി കൂട്ടം കൂടിയവരെയെല്ലാം പോലീസ് വീട്ടിനുള്ളിലേക്ക് അടിച്ചോടിച്ചു. സംഗതി കര്‍ശന നിയന്ത്രണമാണ്. അത് പാലിച്ചേ മതിയാകൂ. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി. അതിന് വിരുദ്ധമായ ലംഘനങ്ങള്‍ ഉണ്ടാകുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അപ്പോള്‍ ഒന്നു കൂടി പറയുകയാണ് വീട്ടിലിരി മനുഷ്യന്മാരെ. വക്രദൃഷ്ടി, എപ്പിസോഡ്: 954