Programs Vakradrishti

നവോത്ഥാനത്തിന് സ്‌റ്റേ, ആചാരസംരക്ഷണത്തിന് സര്‍ക്കാരും മന്ത്രിയും

വൃശ്ചികം ഒന്നിന് ശബരിമല നട തുറന്നപ്പോള്‍ ശാന്തമായ മറ്റൊരു മണ്ഡല മകരവിളക്ക് കാലത്തിന് തുടക്കമായി. നാമജപ മുദ്രാവാക്യമില്ല. പോലീസ് ഭീകരതയില്ല. മറ്റു പൊല്ലാപ്പുകളൊന്നുമില്ല. ആചാരസംരക്ഷണത്തിന് കര്‍മ്മസമിതിക്കാരും മഹാഗുരുസ്വാമി കെ.സുരേന്ദ്രനും മാളികപ്പുറ മഹതി ശശികല ടീച്ചറും ഒന്നും വരേണ്ടതില്ല. രാഹുല്‍ ഈശ്വറിന്റെ ഉണ്ടയില്ലാ വെടികളും വേണ്ട. മറ്റൊരു സുരേന്ദ്രന്‍ നേരത്തെ ഇവിടെയെത്തിയിട്ടുണ്ട്. സാക്ഷാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവലോകനയോഗത്തിലും പങ്കെടുത്ത് ശേഷം നട തുറന്നപ്പോള്‍ സന്നിധാനത്തെത്തി അയ്യപ്പനെ വണങ്ങി തെറ്റുകുറ്റങ്ങളെല്ലാം ഏറ്റു പറയുകയും ചെയ്തു. പോളിറ്റ് ബ്യൂറോ പിണങ്ങിയെങ്കിലും ലിംഗ നീതി വാദക്കാരെ മുഴുവന്‍ തള്ളിപ്പറഞ്ഞിട്ടാണ് ദേവസ്വം മന്ത്രി ശബരിമലയിലെത്തിയിരിക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 881

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.