Programs Vakradrishti

തിരുവഞ്ചൂരിന്റെ ചില കാര്യ(ലയ)ങ്ങളും കോടിയേരിയും

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃണന്‍ ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ചതിനെ കുറിച്ചാണ് വിവാദം. തിരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസുകാരുടെ പതിവു രാഷ്ട്രീയ ജാരവൃത്തിയെന്ന് പറഞ്ഞ് ജാരനെ വേലിക്കല്‍ വെച്ച് തന്നെ രാഷ്ട്രീയസദാചാരപോലീസായി കോടിയേരി പിടികൂടുന്നു. അമ്പലത്തിന്റെ കാര്യം സംസാരിക്കാന്‍ പോയതിനാല്‍ വേറെ ഉദ്ദേശ്യമൊന്നുമില്ലെന്ന് തിരുവഞ്ചൂരും പറഞ്ഞിരുന്നു. പനച്ചിക്കാട് അമ്പലത്തിനടുത്തുള്ള സേവാഭാരതിയുടെ അന്നദാനപ്പുര സന്ദര്‍ശിച്ചാണ് തിരുവഞ്ചൂര്‍ രണ്ടാമതും വിവാദത്തിന്റെ വെടിപ്പുര കത്തിക്കുന്നത്. അമ്പലത്തിന്റെ കാര്യം രാഷ്ട്രീയസദാചാരികള്‍ക്ക് പിടികിട്ടിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാഷ്ട്രീയം പറഞ്ഞു വെയ്ക്കുകയും ചെയ്യുന്നു. സന്ദര്‍ശനത്തിലും വിവാദത്തിലും മറുപടിയിലും എല്ലാം നിഴലിക്കുന്നത് രാഷ്ട്രീയം തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 1098.