Programs Vakradrishti

തൃശൂരില്‍ ആശങ്കകളുടെ കുടമാറ്റം

തൃശൂര്‍ താനിങ്ങെടുക്കുവാ എന്ന് പറഞ്ഞാണ് നടന്‍ സുരേഷ് ഗോപി പൂരപറമ്പില്‍ മത്സരിക്കാനിറങ്ങിയത്. എടുക്കുമോ കൊടുക്കുമോ എന്നൊക്കെ മെയ് 23ന് അറിയാമെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതപന്‍ അങ്കലാപ്പിലാണ്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം യു.ഡി.എഫിന്റെ സാധ്യതകളെ ദോഷകരമായി ബാധിച്ചെന്നും പരാജയം ഉണ്ടായാലും അത്ഭുതപ്പെടേണ്ടെന്നും പ്രതാപന്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. വക്രദൃഷ്ടി, എപ്പിസോഡ്: 775.