Programs Vakradrishti

കൊറോണക്കാലത്തെ കച്ചവടം

കോവിഡ് 19ന് വാക്‌സിന്‍ കണ്ടു പിടിക്കാന്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മരുന്ന കമ്പനികള്‍ ഗവേഷണങ്ങള്‍ തുടരുന്നതും കച്ചവടം കൂടി ലക്ഷ്യം വെച്ച് തന്നെയാണ്. ഇതിനിടയിലാണ്, മലേറിയ യ്ക്കുള്ള മരുന്നായ ഹൈഡ്രോ ക്ലോറോക്‌സിന്‍ കൊറോണ ചികില്‍സയ്ക്ക് ഫലപ്രദമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍, വൈറ്റ് ഹൗസിലെ ആരോഗ്യ ഉപദേശകര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും ട്രംപ് ഉറച്ച് തന്നെ. പക്ഷെ, ഈ മരുന്ന് കൈവശവുമില്ല. അന്വേഷിച്ചപ്പോഴാണ് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യഹങ്ങളില്‍ ഇ മരുന്നിന്റെ ഉത്പാദനമുണ്ടെന്നറിഞ്ഞത്. മോദിജിയാണെങ്കില്‍ നമ്മുടെ സ്വന്തം ആളെന്ന് നിനച്ച് ട്രംപ് ഫോണ്‍ കറക്കി നമ്മുടെ പ്രധാനമന്ത്രിയോട് ഹൈഡ്രോക്ലോറോക്‌സിനും പാരസെറ്റാമോളും ആവശ്യപ്പെട്ടു. ദുരിത കാലത്ത് 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് മരുന്ന് കയറ്റി അയ്ക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന് അറിയാം. ശങ്കിച്ച് നിന്ന ഇന്ത്യയോട് ട്രംപ് വിരട്ടല്‍ പുറത്തെടുത്തു. അയച്ചാല്‍ നല്ലത്. അയച്ചില്ലെങ്കിലും നല്ലത്. ക്ഷേ, തിരിച്ചടിയുണ്ടാവും എന്ന് ട്രംപ് പറഞ്ഞതോടെ മോദിജി അയഞ്ഞു. മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ്. വക്ടദൃഷ്ടി, എപ്പിസോഡ്: 963