കോണ്‍ഗ്രസില്‍ പരിശോധന തുടങ്ങി... ഇനി ചികില്‍സ
കോണ്‍ഗ്രസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പരിശോധനയ്ക്ക് ഹൈക്കമാന്‍ഡ് വൈദ്യന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി. പാര്‍ട്ടി സംഘടന അടിമുടി പരിശോധിച്ച് ചികിത്സ നിര്‍ദേശിക്കാനാണ് അദ്ദേഹം എത്തിയത്. ഡി.സി.സി പ്രസിഡന്റുമാരോടും എം.പിമാരോടും പാര്‍ട്ടി നേതാക്കളോടും യു.ഡി.എഫ് നേതാക്കളോടും വരെ താരിഖ് അന്‍വര്‍ സംസാരിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ വെറും മൂന്നു ലക്ഷം വോട്ടിന്റെ വ്യത്യാസം മാത്രമെയുള്ളൂ എന്നൊക്കെ നേതാക്കള്‍ പറയുമെങ്കിലും പാര്‍ട്ടിയുടെ ശാരീരിക സ്ഥിയെ കുറിച്ചുള്ള ഓരേകദേശ ധാരണ താരിഖ് അന്‍വറിന് ലഭിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്:1143.