Programs Vakradrishti

ശരിക്കും ഗോദയില്‍ ട്രംപണ്ണന്‍ വീണു

അമേരിക്കയില്‍ പ്രസിഡന്റെ് തിരഞ്ഞെടുപ്പില്‍ കാലിടറി വീണ ട്രംപിന്റെ പരാജയത്തില്‍ ആഹ്ലാദിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ഒരു കാര്യം മനസസിലാക്കണം. ട്രംപ് ജയിച്ചാലും ബൈഡന്‍ ജയിച്ചാലും അമേരിക്ക അമേരിക്ക തന്നെ. അമേരിക്ക ലോക പോലീസ് കളി ആഭ്യന്തര നയങ്ങളില്‍ ട്രംപ് ഭരണത്തിനെതിരെ അമേരിക്കന്‍ ജനത വിധിയെഴുതിയപ്പോള്‍ ഗോദായില്‍ ബാഡന്‍ ജയിച്ചു കയറിയെന്ന് മാത്രം. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന കീഴ്വഴക്കം ലംഘിച്ച് ഒരു വട്ടം കൂടി ട്രംപ് സര്‍ക്കാര്‍ എന്നൊക്കെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടൊക്കെ പറഞ്ഞിട്ടും ഇന്ത്യന്‍ വംശജരും തുണച്ചത് ഡമോക്രാറ്റുകളെയാണ്. ഇന്ത്യന്‍ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റുമായി. വിടുവായത്തവും അശാസ്ത്രീയതയും അസത്യവും വിളമ്പിയിരുന്ന ട്രംപിന് വിനയായത് ഇതൊക്കെ തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 1108.