Programs Vakradrishti

മൂവര്‍ സംഘം രംഗത്തിറങ്ങി സട കുടഞ്ഞ് കോണ്‍ഗ്രസും യുഡിഎഫും

കോവിഡ് കാലത്ത് രാഷ്ട്രീയം പറയാതിരുന്നാല്‍ തങ്ങളുടെ കാര്യം ഗോവിന്ദ എന്നാകും എന്ന് തിരിച്ചറിഞ്ഞ് യു.ഡി.എഫ് സട കുടഞ്ഞ് രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്ന് കരുതി മാറി നില്‍ക്കുകയായിരുന്നു. കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിയും പെന്‍ഷന്‍ ആനുകൂല്യം വീടുകളില്‍ കൊണ്ടു പോയി കൊടുത്തും സര്‍ക്കാര്‍ അനുകൂലികള്‍ കളം നിറയുകയാണ്. ശശി തരൂരിനെയും പി.ജെ. കുര്യനെയും പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ അഭിന്ദിക്കാന്‍ കൂടുന്നു. ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ല. ഒറ്റപ്പെട്ട ചില വിമര്‍ശനങ്ങള്‍ നടത്തി ഒരു എന്‍ട്രി നോക്കിയിരിക്കുവായിരുന്നു. സര്‍ക്കാരിന്റെ സാലറി ചലഞ്ച് വീണു കിട്ടുന്നത് അപ്പോഴാണ്. ഇതു തന്നെ പറ്റിയ അവസരം. അതില്‍ പിടിച്ചു തന്നെ കയറാം. കഴിഞ്ഞ പ്രളയ കാലത്തെ നിര്‍ബന്ധിത സാലറി ചലഞ്ചിനെയും എതിര്‍ത്തതാണ്. വീണ്ടുമൊരു സാലറി ചലഞ്ചിനെ ചലഞ്ച് ചെയ്യാനാണ് തീരുമാനം. പഴയ പിരിവിന്റെ കണക്കെല്ലാം ബോധ്യപ്പെടുത്തിയ ശേഷം മതി പുതിയ പിരിവ്. കെ.പി.സി.സിയുടെ മൂവര്‍ സംഘം നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിനെതിരായ തുറന്ന യുദ്ധ പ്രഖ്യാപനം തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 962