Programs Vakradrishti

പരിണിതപ്രജ്ഞരുടെ ഐക്യപ്രമേയവും അസ്തപ്രജ്ഞരായ കേന്ദ്രവും

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പിണറായി പ്രഖ്യാപിച്ചപ്പോള്‍ അതൊരു ഉണ്ടയില്ലാ വെടിയായി കണ്ടു പലരും. സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പിണറായിയെ മാതൃകയാക്കി പ്രഖ്യാപനം നടത്തി. എന്‍.ഡി.എ തുണക്കാര്‍ കൂടിയായ ആന്ധ്രയും ഒറീസയും ഉള്‍പ്പെടെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ പ്രഖ്യാപനം ആവര്‍ത്തിച്ചപ്പോള്‍ ഞെട്ടിയത് കേന്ദ്രമായിരുന്നു. ഇതാ പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസ്സാക്കിയിരിക്കുന്നു കേരളം. അപകടം മണത്ത് അണ്ണാ ഡി.എം.കെ തമിഴ്‌നാട്ടിലും സമാനനീക്കത്തിന് പുറപ്പെടുന്നു എന്ന് കേട്ടു. മറ്റ് സംസ്ഥാനങ്ങളും പ്രമേയം പാസ്സാക്കിയെന്ന് വരാം. ഇവിടെ യോജിച്ച പ്രതിഷേധമാവാം എന്ന് നിര്‍ദ്ദേശം ആദ്യം വെച്ചതും സിയമസഭാ സമ്മേളനം വിളിക്കണം എന്നാവശ്യപ്പെട്ടതും പ്രതിപക്ഷമായിരുന്നു എന്നു മാത്രം. രണ്ടും സര്‍ക്കാര്‍ അംഗീകരിച്ചു. കട്ട യോജിപ്പ് കണ്ട് വിരണ്ട് നില്‍ക്കുന്നത് ബി.ജെ.പിയും കേന്ദ്രവുമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 907

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.