Programs Vakradrishti

സഭയിലെ വാവിട്ട വാക്കുകള്‍

വിടുവായത്തരം. പോക്കിരിക്കരം. തോന്നിയവാസം. തുടങ്ങിയ ലളിത കോമള ശകാര പദാവലികളാല്‍ സമ്പന്നമായിരുന്നു നിയമസഭയിലെ ചര്‍ച്ച. മുഖ്യമന്ത്രിയുടെ മൈക്കിലൂടെ വേറൊരു മന്ത്രി ആരെയൊ കള്ളറാസ്‌ക്കല്‍ എന്ന് ശകാരിക്കുന്നതും കേട്ടു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ബെഹറയില്‍ നിന്ന് തിരികെ വാങ്ങണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞതാണ്. വിടുവായത്തരത്തിന് മറുപടിയിലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. സഭ ബഹളത്തില്‍ മുങ്ങി. ഭരണഭാഷ മലയാളമാക്കിയതിന്റെ ഗുണനിലവാരമാണ് സഭാ ചര്‍ച്ചകളില്‍ പ്രതിഫലിച്ചതെന്ന് പറഞ്ഞാലും തെറ്റില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 942.