Programs Vakradrishti

കെ.മുരളീധരന്റെ പരാതി തീര്‍ത്തു വി.മുരളീധരന്‍

പ്രവാസികളെ മടക്കി കൊണ്ട് വരുന്ന വിഷയത്തില്‍ ദിവസേന മുഖ്യമന്ത്രിയ്ക്ക് മറുപടി നല്‍കിയിരുന്ന വി.മുരളീധരനെ അടുത്തിടെ കാണാനെയില്ല എന്ന്, മറ്റൊരു മുരളീധരനായ കെ.മുരളീധരന്‍ പറഞ്ഞിട്ട് അധിക നാളായില്ല. ബി.ജെ.പിയുടെ സത്യഗ്രഹ പരമ്പരയില്‍ രണ്ടാം ദിവസം ഇരുന്നത് കേന്ദ്ര സഹമന്ത്രിയാണ്. കെ.മുരളീധരന്റെ പരാതി തീര്‍ന്നല്ലോ. കേന്ദ്രത്തിന്റെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ സംസ്ഥാനം ഒരു ആത്മാര്‍ത്ഥമായ അന്വേഷണത്തിന് ആവശ്യപ്പെട്ടില്ല എന്നാണ് കേന്ദ്ര സഹമന്ത്രിയുടെ പരാതി. അത് കൊണ്ടാണ് കേന്ദ്രം അന്വേഷിച്ച് കൊണ്ടിരിക്കുന്ന കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കേന്ദ്ര സഹമന്ത്രി സമരത്തിനിറങ്ങിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 1038.