Programs Vakradrishti

കൊറോണക്കാലത്തെ ലയനവും ഹിരണ്യകശിപുവും

കൊറോണ വൈറസ് പ്രതിരോധത്തിന് മരുന്നില്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നതൊക്കെ വെറുതെ. ഗോമൂത്രം അതിനുള്ള ദിവ്യഷൗധമാമെന്ന് പറയുന്നത് മറ്റാരുമല്ല. പേരുകേട്ട ശാസ്ത്രജ്ഞനായ ഹിന്ദു മഹാസഭ നേതാവ് ചക്രവാണി മഹാരാജാവാണ്. പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുമഹാസഭക്കാരെന്ന് ഗാന്ധി വധത്തിലൂടെ തെളിയിച്ചവരാണ് ഗോഡ്‌സെ ആരാധകരായ അവര്‍. ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിച്ചാണ് അവര്‍ ഗോ കൊറോണ ക്യാംപെയ്ന്‍ സംഘടിപ്പിച്ചത്. കൊറോണ ഭീതിയുള്ളവര്‍ വരിനിന്ന് ഗോമൂത്രം കുടിച്ചു. കോവിഡ് 19 വൈറസിന് കോവിന്ദാ കോവിന്ദാ. വക്രദൃഷ്ടി,എപ്പിസോഡ്: 949