Programs Vakradrishti

മുന്നണികളുടെ വയ്യായ്ക

തദ്ദേശ തെരഞ്ഞെടുപ്പ് എത്തി. ആലിൻകായ് പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന പറഞ്ഞ പോലെയാണ് കാര്യങ്ങൾ. എല്ലാ മുന്നണികൾക്കും വയ്യായ്ക ഉണ്ട്. ആരും ഇല്ല ക്ലീൻ ഇമേജിൽ ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്. എൽഡിഎഫിന് മുന്നിൽ എല്ലാ സ്വപ്നങ്ങളും സ്വപന തകർത്തിരിക്കയാണ്. സ്വർണ്ണക്കടത്തിന്റെന്റെ മാറാപ്പും പേറി വേണം മുന്നോട്ട് പോകാൻ. യൂഡിഎഫിനാകട്ടെ ചില അവിശുദ്ധബന്ധങ്ങളാണ് തടസ്സം. നേതാക്കന്‍മാർ തമ്മിൽ ഐക്യമില്ലാ എന്നത് ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പുതിയ കാര്യമല്ല. എന്നാൽ പല നീക്കു പോക്കുകളും കോൺഗ്രസിന് വിശദീകരിക്കാൻ സാധിക്കാത്തതാണ്. ഇനി ബിജെപി എടുത്താൽ പെട്രോളിയം വില വർധനയും പാർട്ടിക്കുള്ളിലെ വിഭാഗീയതയും ത്രിതലത്തിൽ തിരിച്ചടി ആയേക്കും. അങ്ങനെ അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന ഗതിയിൽ സംഭവം മുന്നോട്ട് പോവുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1128.