Programs Vakradrishti

സിപിഎമ്മും കോവിഡും

ട്രിപ്പിൾ ലോക്ക്ഡൗൺ എന്നൊക്കെ പറഞ്ഞാൽ മൂന്ന് വശത്തൂടെയും പൂട്ടാണ്. ഒന്നിനും രണ്ടിനും മാത്രം പോകാം, മൂന്നാമതൊരു ഓപ്ഷൻ സർക്കാർ തരില്ല. അത്രക്ക് കർശനമാണ്. തലസ്ഥാനമുൾപ്പെടെ നാല് ജില്ലകൾ മുപ്പൂട്ട് ഇട്ട് നിർത്തിയേക്കുവാ, എന്തായാലും ആ പേരും പറഞ്ഞ്, രാഷ്ട്രീയകാര്യ സമിതി ചേരുന്നത് മാറ്റിവെക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മണ്ടൻമാര്, എൽഡിഎഫ് ചേർന്നത് കണ്ടില്ലേ, അവര് ലോക്ക്ഡൗൺ ആണെന്ന ബോർഡ് എടുത്ത് കോവിഡിനെ കാണിച്ചു, സംഗതി‍ പാർട്ടിയാണ് വെട്ടിമൂടുമെന്ന് പറഞ്ഞപ്പോ തന്നെ കൊറോണ പേടിച്ചു. ഇടതു മുന്നണി യോഗത്തിലേക്കോ കേക്ക് മുറി നടന്നപ്പോഴുള്ള ആൾക്കൂട്ടത്തിലേക്കോ കോവിഡ് വന്നില്ല. നമ്മള്ള് കരുതുന്നപോലെ അല്ല, കോവിഡ് നല്ല അന്തസുള്ള ആളാണ്, അതിലും ഡീസന്റാണ് കോവിഡ് തടയുന്ന കാര്യത്തിൽ എൽഡിഎഫ് യോഗം. ഒന്നുമല്ലെങ്കിലും മുഖ്യമന്ത്രിയുടെ ഒരു മണിക്കൂർ പത്രസമ്മേളനം സ്ഥിരമായി കാണുന്ന ആളാണ് ഈ കോവിഡ്, ആ സ്നേഹം കോവിഡ് കാണിക്കാതിരിക്കുമോ. വക്രദൃഷ്ടി. എപ്പിസോഡ്: 1241

Watch Mathrubhumi News on YouTube and subscribe regular updates.