Programs Vakradrishti

നിരാഹാരം ശോഭയോടല്ല വേണ്ടു...

ശബരിമല കയറാന്‍ വരുന്ന മനിതികളെ ചീമുട്ടുറയെറിഞ്ഞ് ഓടിക്കുന്ന ഐതിഹാസിക സമരത്തിന് പിന്തുണ നല്‍കി മറ്റൊരു മനിതിയായ ശോഭാ സുരേന്ദ്രന്‍ നടത്തുന്ന നിരാഹാരസമരം എത്ര ദിവസം പിന്നിട്ടുവെന്ന് പാര്‍ട്ടി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് പോലും അറിയില്ല. സി.കെ.പത്മനാഭന്‍ കഴിഞ്ഞ് ഒരു പാവം സ്ത്രിയെ ഇങ്ങനെ റോഡരികില്‍ നിരാഹാരം കിടത്തുന്നതിന് പകരം പ്രസിഡന്റ് അദ്ദേഹം തന്നെ നിരാഹാരസമരം നടത്തിക്കൂടേ എന്ന് പലരും ചോദിച്ചതാണ്. പലവിധ അസുഖങ്ങളുണ്ടെങ്കിലും പിള്ളയദ്ദേഹം നിരാഹാരത്തിന് റെഡിയായതാണ്. പിള്ള അദ്ദേഹം കിടന്നാല്‍ മറ്റുള്ളവര്‍ കിടക്കുന്നത് പോലെയാവില്ല. ജലപാനം പോലും ഉണ്ടാവില്ല. പാര്‍ട്ടിയുടെ ആരോഗ്യത്തിന് അത്യന്ത്യാപേക്ഷിതമായ പിള്ളയദ്ദേഹത്തിന്റെ ആരോഗ്യം അപകടത്തിലാക്കാന്‍ ആഗ്രഹിക്കാത്ത അണികള്‍ വളരെ പണിപ്പെട്ടാണ് പിള്ളയദ്ദേഹത്തെ പിന്തിരിപ്പിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 694.