Programs Vakradrishti

മുന്നണി വണ്ടി വിടരുത്... ഇനിയും ആളു കയറാനുണ്ട്

അകത്തുള്ള പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ പേരെ പുറത്ത് വരാന്തയില്‍ നിര്‍ത്തി സഹകരിപ്പിച്ചിരുന്ന ഇടതു മുന്നണി നാലു പാര്‍ട്ടികളെ അകത്തു കടത്തി വിപുലീകരിച്ചു. 25 വര്‍ഷമായി പുറത്ത് നില്‍ക്കുന്ന ഐ.എന്‍.എല്‍. മുതല്‍ ആര്‍.ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബി വരെയുള്ള നാലു പാര്‍ട്ടികളാണ് മുന്നണിക്കുള്ളില്‍ സീറ്റുറപ്പിച്ചത്. തമ്മില്‍ ലയിപ്പിച്ച് പാര്‍ട്ടികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം നടക്കാതെ പോയപ്പോഴാണ് മുന്നണി വിപുലീകരണം നീട്ടി കൊണ്ട് പോകാതെ നടപ്പാക്കിയത്. രണ്ട് ജനതാദളുകളും മൂന്ന് കേരള കോണ്‍ഗ്രസുകളുകളുമടക്കം പത്തോളം പാര്‍ട്ടികളടങ്ങുന്ന ജംബോ മുന്നണിയായി എല്‍.ഡി.എഫ്. മുന്നണി. പ്രവേശനം ആഗ്രഹിച്ച് പുറത്ത് കൊതുകുകടി കൊണ്ട് നില്‍ക്കുന്ന ഒരു ഡസന്‍ പാര്‍ട്ടികള്‍ വേറെയും. വക്രദൃഷ്ടി, എപ്പിസോഡ്: 695.