Programs Vakradrishti

നവോത്ഥാന മേസ്തിരിപ്പണി

നവോത്ഥാനത്തിനായി പണിത വനിതാ മതില്‍, മതിലിന്റെ മുഖ്യ ശില്‍പിയും മേസ്തിരിയുമായ മുഖ്യമന്ത്രി പിണറായിയുടെ പ്രായോഗിക രാഷ്ട്രീയ സമീപനത്തിന്റെ കൂടി വിജയമാണ്. സംഗതി നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചതാണെങ്കിലും രാഷ്ട്രീയ തീരുമാനം നേരത്തെ എടുത്തത് തന്നെ. സാമുദായിക സംഘടനകളെയും വനിതാ സംഘടനകളെയും മതില്‍പ്പണിയാനുള്ള മേസ്തിരിപ്പണിയില്‍ അണിനിരത്തി മുഖ്യ മേസ്തിരിയായ സര്‍ക്കാര്‍ ശബരിമല വിഷയത്തിലെ ആക്ഷേപങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തു. പെരുന്നയിലെ മേസ്തിരി വിട്ടു നിന്നെങ്കിലും അത് കൊണ്ട് മാത്രം മതില്‍പ്പണിക്കാരായി എത്തിയവരെ കൊണ്ട് ഗംഭീരമായി മതില്‍പ്പണിയാനായി സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 698.