Programs Vakradrishti

ശബരിമലയിലെ ഫോട്ടോ ഫിനിഷിംഗ്

ഈ കോലാഹലവും ആവേശവും ഒക്കെ കണ്ടാല്‍ ശബരിമലയില്‍ ആദ്യമായി കാല്‍ കുത്തുന്ന വനിതകള്‍ ഇവരാണെന്ന് തോന്നും. പ്രതിഷേധ കമ്മിറ്റിക്കാരും ആവേശ കമ്മിറ്റിക്കാരും അറിയാന്‍. മാലോകരെ 1991 ന് മുമ്പ് ധാരാളം വനിതകള്‍ മാസപൂജകാലത്തും ചോറൂണിനും മറ്റുമായി അവിടെ കയറിയിട്ടുണ്ട്. തന്ത്രിയുടെ ഉപദേശപ്രകാരം താനവിടെ കയറി അയ്യപ്പനെ തൊഴുതു എന്ന് ഒരു സ്ത്രീ പറഞ്ഞിട്ട് തന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്ന ശേഷം ശബരിമല സന്നിധാനത്തേക്കുള്ള ഓട്ട മല്‍സരത്തില്‍ രണ്ടു സ്ത്രികള്‍ വിജയിച്ചിരിക്കുന്നു. ഇവര്‍ തങ്ങളുടെ രണ്ടാമത്തെ ശ്രമത്തിലാണ് വിജയം കണ്ടതെന്ന് മാത്രം. മല കയറാനെത്തിയ മറ്റു സ്ത്രീകളെ പോലെ ആദ്യ ശ്രമത്തില്‍പാതി വഴി എത്തി സട്രെച്ചറില്‍ മടങ്ങുകയായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 699.