Programs Vakradrishti

ശബരിമല സ്ത്രീ പ്രവേശനം ഇതുവരെ

ഇന്നത്തെ വക്രദൃഷ്ടി ഒരു ഹ്രസ്വദൃഷ്ടിയാണ്. അതായത്, നമ്മുടെ നാട്ടില്‍ കുറേ മാസങ്ങളായി സംഘര്‍ഷങ്ങളാണ്. ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും പ്രാര്‍ത്ഥിക്കാമെന്നും വിധി വന്ന സെപ്റ്റംബര്‍ 28 മുതല്‍ തുടങ്ങിയ സംഘര്‍ഷമാണ്. ദേ ഇപ്പോഴും അവസാനിച്ചിട്ടില്ല. ആ സ്ഥിതിക്ക് ഇതുവരെ എന്താണ് സംഭവിച്ചത് എന്ന് വക്രദൃഷ്ടി ഒന്നു പരിശോധിക്കുന്നു. ഈ പരിശോധനയിലൂടെ പ്രേക്ഷകര്‍ക്ക് കാര്യം മനസിലാകും. ആര്‍ക്കാണ് ഇവിടെ സംഘര്‍ഷവും അലമ്പും വേണ്ടെതെന്ന്. വിധി വന്നപ്പോള്‍ എല്ലാ നേതാക്കളും സുപ്രീം കോടതി വിധിക്ക് ഒപ്പമായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 701