Programs Vakradrishti

ഒരു കുമ്പളങ്ങി വിലാപം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ പേരില്ലാതെ വന്ന കെ.വി.തോമസ് മാഷിന്റെ വിലാപം ഇപ്പോഴും ഇന്ദ്രപ്രസ്ഥത്തില്‍ മുഴങ്ങി കൊണ്ടിരിക്കുകയാണ്. മറ്റെല്ലാ സിറ്റിങ്് എം.പി മാര്‍ക്കും സീറ്റ് നല്‍കിയപ്പോള്‍ ഈ കുമ്പളങ്ങിക്കാരനെ മാത്രം ഒഴിവാക്കി. എന്താണ് മാഷ് ചെയ്ത തെറ്റ്. കഴിഞ്ഞ് ഏഴ് തവണയായി വിജയിക്കുന്നതാണോ. കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിയായതാണോ. പ്രായം 72 ആയതാണോ. ഇത്രയുമൊക്ക ആയിട്ടും മാറി കൊടുക്കാതെ ഇനിയുമൊരങ്കത്തിന് ബാല്യം അവശേഷിപ്പിച്ചതാണോ. അതോ ഗ്രൂപ്പില്ലാത്തതാണോ. കുമ്പളങ്ങി നൈറ്റ്‌സ് സിനിമയിലെ കഥാപാത്രം ചോദിക്കുന്നത് പോലെ മാഷ് ഹൈക്കമാന്‍ഡിനോട് ചോദിക്കുകയാണ്. എന്ത് പ്രഹസനമാണ് സജീ ഇതൊക്കെ. വക്രദൃഷ്ടി, എപ്പിസോഡ്: 741.