Programs Vakradrishti

ജയരാജനോട് കോര്‍ക്കാന്‍ അങ്കത്തട്ടില്‍ മുരളീധരന്‍

ഒടുവില്‍ പല ആലോചനകള്‍ക്കൊടുവില്‍ കെ.മുരളീധരനെ വടകരയിലെ അങ്കത്തട്ടില്‍ ചേകവനായി അയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുരളീധരനാണെങ്കില്‍ വട്ടിയൂര്‍ക്കാവിലെ എംഎല്‍എ പണിയും കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനുമായി ഒതുങ്ങി കഴിയുകയായിരുന്നു. സംസ്ഥാനത്ത് മന്ത്രിയായി അഞ്ച് കൊല്ലം ഇരിക്കണമെന്നാണ് ആഗ്രഹം. അതിനിടക്ക് വീണ്ടും ഡല്‍ഹിയില്‍ പോകുന്നതിനെ കുറിച്ച് ആലോചിട്ടേ ഇല്ല. എല്‍.ഡി.എഫ് സിറ്റിംങ് എംഎല്‍എമാരെ സ്ഥാനര്‍ത്ഥിയാക്കിയതിനെ കളിയാക്കി കത്തിക്കയറി വരികയായിരുന്നു. ദേണ്ടെ കിടക്കുന്നു എം.എല്‍.എ മുരളീധരനും സ്ഥാനര്‍ത്ഥി. വടകരയില്‍ പി.ജയരാജനോട് അങ്കം കുറിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥി തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 742.