Programs Vakradrishti

കോലീബിയോ.. കോമയോ.. ഭാമയോ

മൂന്നു മുന്നണികളുടെ കൂട്ടപ്പൊരിച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍. പതിവു പോലെ രഹസ്യബാന്ധവത്തെ കുറിച്ചും വോട്ടു കച്ചവടത്തെ കുറിച്ചുമുള്ള പരസ്പര ആരോപണങ്ങള്‍ തുടങ്ങി. മൂന്നാം മുന്നണിയായ ബി.ജെ.പിയുടെ എന്‍.ഡി.എ ശക്തമായ മല്‍സരം കാഴ്ച വയ്ക്കുന്നത് ചില സീറ്റുകളില്‍ മാത്രമാണ്. അവര്‍ തന്നെ എ ക്ലാസ് എന്ന് വിളിക്കുന്ന ഈ മണ്ഡലങ്ങളില്‍ ഒഴികെ മറ്റിടങ്ങളില്‍ വോട്ടു കച്ചവടത്തിന് ശ്രമമെന്നാണ് സി.പി.എം ആരോപണം. കോടിയേരിയുടെ സംശയരോഗം മാത്രമാണിതെന്ന് കോണ്‍സിന്റെ മറുപടിയും. വക്രദൃഷ്ടി, എപ്പിസോഡ്: 744.