Programs Vakradrishti

വനിതാ മതില്‍ പൊളിച്ച് വിജയരാഘവന്‍

അശ്ലീലപരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെ പോലീസില്‍ പരാതി നല്‍കി ആലത്തൂരിലെ രമ്യാഹരിദാസ് ഇന്നത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ത്തിയിരിക്കുന്നു. അധിക്ഷേപം ആസൂത്രിതമെന്ന് രമ്യ ഉറപ്പിച്ച് പറയുന്നു. വ്യക്തിഹത്യ ഉദ്ദേശിച്ചില്ലെന്ന് കരഞ്ഞ് പറയുന്നു വിജയരാഘവന്‍. പക്ഷേ വക്രദൃഷ്ടി സംഭവം വീക്ഷിച്ചു. സഖാവ് എ വിജയരാഘവന് എന്തും പറയാം,എന്നാല്‍ വനിതാമതില്‍ നടത്തി സ്ത്രീ ശക്തിക്കായി പൊരുതുന്ന ഒരു പാര്‍ട്ടി, ശബരിമല സന്നിധാനത്ത് പോലും സമത്വം കാണുന്ന ഒരു പാര്‍ട്ടി, ആ പാര്‍ട്ടി നേതാവ് ഇപ്പോ പറഞ്ഞത് ശരിയല്ല. ആ വനിതാ മതില്‍ പൊളിച്ചത് ഇപ്പോ പാര്‍ട്ടിനേതാവ് തന്നെയാണ്. മതില്‍ എന്നൊക്കെ പറഞ്ഞാല്‍ അത് ചുമ്മാ കെട്ടിയാല്‍ പോരാ, പൊളിയാതെ നോക്കാനും കഴിയണം. വക്രദൃഷ്ടി, എപ്പിസോഡ്: 750.